Latest News :
Home » , » കണ്ണൂരില്‍ എക്‌സ്പ്രസ് എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു

കണ്ണൂരില്‍ എക്‌സ്പ്രസ് എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു

Written By Muhimmath News on Tuesday, 5 July 2016 | 10:19

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്ത് ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എന്‍ജിന്‍ ഷണ്ടിംഗിനിടെ പാളം തെറ്റി മറിഞ്ഞ് ലോക്കോ പൈലറ്റിനു പരിക്കേറ്റു. പുലര്‍ച്ചെ 4.15നായിരുന്നു അപകടം. ട്രെയിനിന്റെ ഒരു കോച്ചും പാളം തെറ്റിയിട്ടുണ്ട്. രാവിലെ അഞ്ചു മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ ആയിരുന്നു ഇത്. കനത്ത മഴയില്‍ ട്രാക്ക് കാണാന്‍ കഴിഞ്ഞില്ലെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി.

ഷണ്ടിംഗിനിടെയാണ് അപകടം നടന്നതിനാല്‍ തന്നെ റെയില്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ, തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസിന്റെ എന്‍ജിന്‍ കണ്ണൂര്‍ സ്‌റ്റേഷനില്‍ വച്ച് കേടായി. തുടര്‍ന്ന് ട്രെയിന്‍ സ്‌റ്റേഷനില്‍ നിറുത്തിയിട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved