Latest News :
Home » , » ദൈവിക ചിന്തയാണ് ജീവിതത്തിന്റെ അര്‍ത്ഥം നിര്‍ണയിക്കുന്നത് : നഈമി

ദൈവിക ചിന്തയാണ് ജീവിതത്തിന്റെ അര്‍ത്ഥം നിര്‍ണയിക്കുന്നത് : നഈമി

Written By Muhimmath News on Tuesday, 5 July 2016 | 11:08

ദുബൈ: അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത നോമ്പുകാരന്റെ മനസ്സിലെ അണയാത്ത ദീപമായി മാറണമെന്ന് പ്രശസ്ത പണ്ഡിതനും എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം അഭിപ്രായപ്പെട്ടു. ദുബൈ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റാഷിദിയ്യ ഫുലാദ് മസ്ജിദില്‍ റമദാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ അര്‍ത്ഥം നിര്‍ണയിക്കുന്നതില്‍ ദൈവിക ചിന്തകള്‍ക്ക് അതിയായ പങ്കുണ്ട്. അല്ലാഹുവിനെ മനസ്സില്‍ സദാസമയവും കൊണ്ടുനടക്കുക എന്നതാണ് റമദാനില്‍ നോമ്പുകാരന്‍ നേടിയെടുക്കേണ്ട ഗുണം. സൂഫീ സരണിയില്‍ ബഹുദൂരം പിന്നിട്ട മഹാന്മാരുടെയും മഹതികളുടെയും ജീവിത സ്വഭാവമിതാണ്. സാധാരണ വിശ്വാസികളായ നമുക്ക് ഉയര്‍ന്ന ആത്മീയ വികാരം അസാധ്യമാണെങ്കിലും പരമാവധി അല്ലാഹുവിനെ ധ്യാനിക്കുന്ന മനസ്സ് നാം രൂപപ്പെടുത്താന്‍ ശ്രമിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ എ യഹ്യ സഖാഫി ആലപ്പുഴ ആമുഖ പ്രഭാഷണം നടത്തി. അലി മദനി കോഴിക്കോട്, ബഷീര്‍ മുസ്ലിയാര്‍, മുഹമ്മദ് സഖാഫി, മഹ്മൂദ് ഹാജി അണ്ടോണ, അബ്ദുല്‍ ഹക്കീം ഹാജി കല്ലാച്ചി എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved