Latest News :
Home » , , » മദ്‌റസകള്‍ മനുഷ്യനെ സാംസ്‌കാരിക ഉന്നതിയിലേക്ക് നയിക്കുന്നു -പഞ്ചിക്കല്‍ തങ്ങള്‍

മദ്‌റസകള്‍ മനുഷ്യനെ സാംസ്‌കാരിക ഉന്നതിയിലേക്ക് നയിക്കുന്നു -പഞ്ചിക്കല്‍ തങ്ങള്‍

Written By Muhimmath News on Thursday, 21 July 2016 | 09:58

പൂച്ചക്കാട്: സാംസ്‌കാരികമായും സാമൂഹികമായും മനുഷ്യനെ ഉത്തുംഗതയിലേക്ക് നയിക്കാന്‍ മദ്‌റസകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്ന് സയ്യിദ് പി എസ് അറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പ്രസ്താവിച്ചു. 

എല്ലാവിധ അധാര്‍മിക-അരാജകത്വ-ഭീകരവാദ-വിഭാഗീയ പ്രവര്‍ത്തനങ്ങളും നിഷ്‌കാസനം ചെയ്യുന്ന പാഠ്യപദ്ധതികളാണ് മദ്‌റസകള്‍ നിര്‍വഹിക്കുന്നതെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പൂച്ചക്കാട്ട് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച മദീനത്തുല്‍ ഉലൂം സുന്നി മദ്‌റസയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി കെ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. 

കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് സയ്യിദ് കെ പി എസ് ജമലുല്ലൈലി, എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ്, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, ഹമീദ് സഖാഫി കല്ലൂരാവി, ഉമര്‍ സഖാഫി മവ്വല്‍, സി എ അബ്ദുല്‍ ഹമീദ് മൗലവി, ആബിദ് സഖാഫി, കുഞ്ഞബ്ദുല്ല ഹാജി, മദര്‍ ഇന്ത്യാ കുഞ്ഞാമദ്, അലി പൂച്ചക്കാട്, സഈദ് സഖാഫി, കെ പി മുഹമ്മദ്കുഞ്ഞി, ബി കെ അബ്ദുര്‍റഹ്മാന്‍, മില്‍ അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved