Latest News :
Home » » ഫത്‌ഹേ മുബാറക് വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

ഫത്‌ഹേ മുബാറക് വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

Written By Muhimmath News on Wednesday, 13 July 2016 | 11:39

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ജൂലൈ 16 ന് ശനിയാഴ്ച മദ്‌റസകളില്‍ നടത്തപ്പെടുന്ന ഫത്‌ഹേ മുബാറക് വിജയിപ്പിക്കണമെന്നും ഓരോ മദ്‌റസകളിലും അതതു പ്രദേശത്തെ സംഘടനാ പ്രവര്‍ത്തകരുടേയും രക്ഷിതാക്കളുടേയും സജീവ സാന്നിധ്യമുണ്ടാവണമെന്നും സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


പ്രസിഡന്റ് കാന്തപുരം അജ അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രൊഫസര്‍ എ.കെ.അബ്ദുല്‍ ഹമീദ്, എം.എന്‍.സിദ്ദീഖ് ഹാജി ചെമ്മാട്, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, പ്രൊഫസര്‍. കെ.എം.എ.റഹീം, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍.അലി അബ്ദുല്ല, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി.എം.കോയ മാസ്റ്റര്‍, വി.പി.എം.വില്ല്യാപള്ളി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം,തുടങ്ങിയവര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved