Latest News :
Home » » ഫത്‌ഹേ മുബാറക്; മൊഗ്രാല്‍ സെക്ടര്‍ തല ഉല്‍ഘാടനം പേരാലില്‍ നടന്നു

ഫത്‌ഹേ മുബാറക്; മൊഗ്രാല്‍ സെക്ടര്‍ തല ഉല്‍ഘാടനം പേരാലില്‍ നടന്നു

Written By Muhimmath News on Saturday, 16 July 2016 | 17:29



മൊഗ്രാല്‍: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകളിലെ അദ്ധ്യയന വര്‍ഷാരംഭത്തില്‍ എസ് എസ് എഫ് സംഘടിപ്പിച്ചു വരുന്ന ഫത്‌ഹേ മുബാറകിന്റെ മൊഗ്രാല്‍ സെക്ടര്‍ തല ഉല്‍ഘാടനം പേരാല്‍ അഹ്ദലിയ്യ മദ്രസയില്‍ നടന്നു. സെക്ടര്‍ പ്രസിഡണ്ട് ഹാഫിള് രിഫായി മൈമൂന്‍ നഗറിന്റെ അദ്ധ്യക്ഷതയില്‍ കുമ്പള റെയ്ഞ്ച് പ്രസിഡണ്ട് ഉസ്മാന്‍ സഖാഫി തലക്കി ഉല്‍ഘാടനം ചെയ്തു.

മുഹമ്മദ് ഹാജി പേരാല്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കമണാല്‍ തുടങ്ങിയവര്‍ ആശംസിച്ചു. അസീസ് എം.എ, അബ്ദുറഹ്മാന്‍ ദീനടുക്കം, നൗഷാദ് പേരാല്‍ എന്നിവര്‍ സംബന്ധിച്ചു. അര്‍ഷാദ് കുറ്റിയാളം സ്വാഗതവും അലി സിറാജ് ഹിമമി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved