Latest News :
Home » , » പെല്ലറ്റ് ഗണ്‍ നിര്‍ത്താലാക്കില്ല: പരിക്കേറ്റവരുടെ കാര്യത്തില്‍ ദു:ഖമുണ്ടെന്ന് സി.ആര്‍.പി.എഫ് ഡയരക്ടര്‍ ജനറല്‍

പെല്ലറ്റ് ഗണ്‍ നിര്‍ത്താലാക്കില്ല: പരിക്കേറ്റവരുടെ കാര്യത്തില്‍ ദു:ഖമുണ്ടെന്ന് സി.ആര്‍.പി.എഫ് ഡയരക്ടര്‍ ജനറല്‍

Written By Muhimmath News on Tuesday, 26 July 2016 | 09:44

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റ ജനങ്ങളുടെ കാര്യത്തില്‍ വിഷമമുണ്ടെന്നും എന്നാല്‍ പെല്ലെറ്റ് ഗണ്‍ നിര്‍ത്താനാകില്ലെന്നും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്(സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ.

പെല്ലറ്റ് പ്രയോഗത്തില്‍ പരുക്കേറ്റ കശ്മീരികളുടെ കാര്യത്തില്‍ അതിയായ ദുഖമുണ്ട്. ഭാവിയില്‍ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് പ്രത്യാശിക്കാന്‍ മാത്രമേ കഴിയൂ.

മുട്ടിന് താഴെ പ്രയോഗിക്കാനായിരുന്നു സി.ആര്‍.പി.എഫ് അംഗങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. മേഖലയിലെ സ്ഥിതി നിയന്ത്രണാതീതമായപ്പോഴും ജവാന്‍മാരുടെ ജീവന്‍ അപകടത്തിലായ ഘട്ടത്തിലുമാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ സേന നിര്‍ബന്ധിതരായത്. ഏറ്റവും അന്തിമഘട്ടത്തില്‍ മാത്രമേ സേന പെല്ലറ്റ് ഗണ്‍ പ്രയോഗിക്കൂ.
ഏറ്റവും അപകടം കുറഞ്ഞ പ്രതിരോധമാണ് പെല്ലറ്റ് പ്രയോഗം. അതുകൊണ്ടാണ് അത് ഉപയോഗിച്ചത്.  ലോകത്ത് ലഭ്യമായ, ഏറ്റവും കുറവ് പരുക്കേല്‍പ്പിക്കുന്ന പെല്ലറ്റ് ഗണ്‍ മോഡലുകളെ കുറിച്ച് സേന അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പരിക്കേറ്റവരില്‍ അധികവുംചെറുപ്പക്കാരും കുട്ടികളുമാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സ്വീകരിച്ച എല്ലാ പോംവഴികളും പരാജയപ്പെട്ടപ്പോഴാണ് പെല്ലറ്റ് പ്രയോഗമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് നേരെയുള്ള പെല്ലറ്റ് പ്രയോഗം ത്യജിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
പെല്ലറ്റ് പ്രയോഗത്തില്‍ കുട്ടികളടക്കം നിരവധി കശ്മീരികളുടെ കണ്ണുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി പേര്‍ക്ക് കാഴ്ച്ച ശക്തി നഷ്ടമാവുകയും ചെയ്തിരുന്നു.
ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സൈന്യം വധിച്ചതിന് പിന്നാലെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് പിന്നാലെയാണ് സിആര്‍പിഎഫ് സേന 2223 തവണ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved