Latest News :
Home » , » ഡെങ്കിപ്പനി പടരുന്നു : കാഞ്ഞങ്ങാട്ട് വിദ്യാര്‍ത്ഥി മരിച്ചു

ഡെങ്കിപ്പനി പടരുന്നു : കാഞ്ഞങ്ങാട്ട് വിദ്യാര്‍ത്ഥി മരിച്ചു

Written By Muhimmath News on Friday, 8 July 2016 | 11:25

കാഞ്ഞങ്ങാട്: ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കോട്ടച്ചേരി റഹ്മത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ ധന്വന്തരി ആയുര്‍വ്വേദ ഫാര്‍മസി ഉടമ വിനായക തിയേറ്ററിന് സമീപത്തെ കെ.വി. പ്രഭാകരന്‍ഇന്ദിര ദമ്പതികളുടെ മകന്‍ കെ.വി. കൃഷ്ണദാസ് (24) ആണ് മരിച്ചത്. 

മംഗളൂരു കെ.എം.സി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. എം.ബി.എ ബിരുദധാരിയായ അനീഷ് ഉന്നത പഠനത്തിന് പോകാനിരിക്കുകയായിരുന്നു.

സഹോദരങ്ങള്‍: കെ.വി. പ്രസീത (ട്യൂട്ടര്‍, ധനലക്ഷ്മി നഴ്‌സിംഗ് സ്‌കൂള്‍ കണ്ണൂര്‍), ഡോ: കെ. വി. അനീഷ്.


ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേര്‍ നേരത്തെ മരിച്ചിരുന്നു. പനി പടരുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. കൊതുകുകള്‍ വളരാന്‍ സാഹചര്യമൊരുക്കുന്നതാണ് പനി പടരാന്‍ കാരണം. മഴക്കാല രോഗങ്ങളെ തടയാന്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved