Latest News :
Home » , , , » 3 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ ശുപാര്‍ശ

3 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ ശുപാര്‍ശ

Written By Muhimmath News on Friday, 15 July 2016 | 09:56

ന്യൂഡല്‍ഹി: ലക്ഷത്തിന് മുകളിലുള്ള പണം ഇടപാടുകള്‍ നിയന്ത്രിക്കാന്‍ കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ശുപാര്‍ശ. കള്ളപ്പണം കയ്യില്‍ സൂക്ഷിക്കുന്നതു തടയാണ് ഇത്. മൂന്നു ലക്ഷം രൂപക്ക് മുകളിലുള്ള പണമിടപാട്, 15 ലക്ഷത്തിന് മുകളില്‍ കൈവശം സൂക്ഷിക്കല്‍ തുടങ്ങിയവ അനുവദിക്കരുതെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. 

കണക്കില്‍പ്പെടാത്ത ധാരാളം പണം നോട്ടുകളായി വീടുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് റിട്ട. ജസ്റ്റിസ് എംബി ഷായുടെ നേതൃത്വത്തിലുള്ള പാനല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത സമ്പാദ്യം കുന്നുകൂട്ടുന്നത് തടയാന്‍ ഇത്തരം വ്യവസ്ഥകള്‍ അത്യാവശ്യമാണെന്നാണ് പാനല്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

മൂന്ന് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പണം നേരിട്ട് കൈമാറുന്നത് അനധികൃതമാക്കണമെന്നും അത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഏതെങ്കിലും തരത്തില്‍ കൂടുതല്‍ പണം സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കമ്മീഷണറുടെ അനുവാദം വാങ്ങണമെന്നും പാനല്‍ ശുപാര്‍ശയില്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved