തീറ്റ മല്‍സരങ്ങള്‍ക്ക് നിരോധനം
മലപ്പുറം: തീറ്റ മത്സരങ്ങള്‍ക്കിടയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം, ദഹനകുറവ്, ഛര്‍ദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തീറ്റ മത്സരങ്ങള്‍ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. ഓണമടക്കമുള്ള വിശേഷ ദിനത്തോടും ഉത്സവങ്ങളോടുമനുബന്ധിച്ച് യുവജന ക്ലബുകളും സന്നദ്ധ സംഘടനകളും വിനോദമായി തീറ്റ മത്സരം നടത്താറുണ്ട്.
ഇതുമൂലം ശാരീരിക അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് തീറ്റ മത്സരം നിരോധിക്കണമെന്ന് തൃശൂര്‍ സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ കമ്മീഷന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.
Post a Comment