Latest News :
Home » , » കാഞ്ഞങ്ങാട് സ്വദേശികളില്‍ നിന്ന് അനധികൃതമായി കടത്തിയ രണ്ടു കിലോ സ്വര്‍ണം പിടിച്ചു; 8,86,000 രൂപ നികുതി ഈടാക്കി വിട്ടുകൊടുത്തു

കാഞ്ഞങ്ങാട് സ്വദേശികളില്‍ നിന്ന് അനധികൃതമായി കടത്തിയ രണ്ടു കിലോ സ്വര്‍ണം പിടിച്ചു; 8,86,000 രൂപ നികുതി ഈടാക്കി വിട്ടുകൊടുത്തു

Written By Muhimmath News on Friday, 29 July 2016 | 11:28

കാസര്‍കോട്: നികുതി വെട്ടിച്ചു കടത്തുകയായിരുന്ന രണ്ടു കിലോ സ്വര്‍ണാഭരണം വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില് നിന്നു ബസില്‍ കയറുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. 60 ലക്ഷം രൂപ വിലവരുന്നതാണ് ആഭരണങ്ങള്‍.

വാണിജ്യ നികുതി വകുപ്പിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു പ്ലാസ്റ്റിക് കവറുകളിലായി ഓരോ കിലോവീതം സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച നിലയിലായിരുന്നു. പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ചു മഹാരാഷ്ട്രയില് നിന്നു കൊണ്ടു വന്ന കമ്മല്‍, വള, മാല എന്നിവയായിരുന്നു ഇവ. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ജ്വല്ലറികളില്‍ വില്‍പനക്ക് കൊണ്ടുപോകുന്നതാണെന്നു സംഘം പറഞ്ഞു.നികുതി ഉള്‍പ്പെടെ 8,86,000 രൂപ ഈടാക്കി ഇത് വിട്ടുകൊടുത്തു.

വാണിജ്യനികുതി ഇന്റലിജന്‍സ് അസി. കമ്മിഷണര് പി.സി.ജയരാജന്‍, ഇന്റലിജന്‍സ് ഓഫിസര്‍മാരായ രമേശന്‍ കോളിക്കര, നാരായണന്‍ കൊളത്തൂര്‍, ഇന്‍സ്‌പെക്ടര്‍ മധു കരിമ്പില്‍, ്രൈഡവര്‍ കെ. ശ്രീധരന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved