Latest News :
Home » , » ഗോസാഡയിലെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ഗോസാഡയിലെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

Written By Muhimmath News on Friday, 29 July 2016 | 17:56

ബദിയടുക്ക: നാരമ്പാടി ഗോസാഡയിലെ പൗര പ്രമുഖനും, കര്‍ഷകനുമായിരുന്ന മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം. ഈ വര്‍ഷം വിശുദ്ധ ഹജ്ജിന് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെട്ടത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല (സൗദി), അബ്ദുല്‍ കരീം (റിയാദ്), അബ്ദുല്‍ ബശീര്‍, അബ്ദുല്‍ മജീദ് (വിദ്യാര്‍ത്ഥി), ആയിഷ, മര്‍യമ, സ്വഫിയ, നഫീസ. മരുമക്കള്‍; ശാഫി എരിയാല്‍ (ബി എസ് എന്‍ എല്‍), യൂസുഫ്, അലിക്കുഞ്ഞി, അബൂബക്കര്‍ അഡ്യനടുക്ക, റഷീദ, റുബീന.

പരേതന്റെ വീട് മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ അസീസ് ഹിമമി, നിസാര്‍ ഹിമമി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുശോചനമറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved