Latest News :
Home » » കാസര്‍കോട് ഗവ. കോളേജില്‍ അറബിക് വിഭാഗത്തിന്റെ ക്ലാസ്സ് റൂമുകളും ഓഫീസുകളും കാവി പെയിന്റടിച്ച് വികൃതമാക്കി

കാസര്‍കോട് ഗവ. കോളേജില്‍ അറബിക് വിഭാഗത്തിന്റെ ക്ലാസ്സ് റൂമുകളും ഓഫീസുകളും കാവി പെയിന്റടിച്ച് വികൃതമാക്കി

Written By Muhimmath News on Wednesday, 13 July 2016 | 09:56



    കാസര്‍ഗോഡ് ഗവ. കോളേജില്‍ അറബിക് വിഭാഗത്തിന്റെ ക്ലാസ്സ് റൂമുകളും ഓഫീസുകളും കാവി പെയിന്റടിച്ച് വികൃതമാക്കി

    കാസര്‍കോട്: ഗവ. കോളേജിലെ അറബിക് വിഭാഗത്തിന്റെ ക്ലാസ്സ് റൂമുകളുടെയും ഓഫീസുകളുടെയും ചുമരുകളും വാതിലുകളും ഇരുട്ടിന്റെ മറവില്‍ കാവി പെയിന്റടിച്ച് വികൃതമാക്കി. ക്ലാസ്സ് റൂമുകള്‍ക്കു പുറമെ അറബിക് വിഭാഗം മേധാവിയുടെ ഓഫീസിന്റെയും സ്റ്റാഫ് റൂമിന്റെയും ചുമരുകളിലും വാതിലുകളിലും നോട്ടീസ് ബോര്‍ഡിലും വരാന്തയിലും കാവി പെയിന്റടിച്ചിട്ടുണ്ട്. 

    ചിലയിടങ്ങളില്‍ പെയിന്റില്‍ എബിവിപി എന്നും ബിനു എന്നുമൊക്കെ എഴുതിയ നിലയിലാണ്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കോളേജിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
    Share this article :

    Post a Comment

     
    Copyright © 2016. Muhimmath - All Rights Reserved