Latest News :
Home » , » സംസ്ഥാന ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 21ന് തുടങ്ങും; ആദ്യ വിമാനം 22ന്

സംസ്ഥാന ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 21ന് തുടങ്ങും; ആദ്യ വിമാനം 22ന്

Written By Muhimmath News on Tuesday, 26 July 2016 | 18:03

കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ആഗസ്റ്റ് 21ന് നെടുമ്പാശ്ശേരിയില്‍ തുടക്കമാകും. വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 22നാണ് ആദ്യ വിമാനം. ഹജ്ജ് വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ആദ്യ വിമാനം ഫഌഗ് ഓഫ് ചെയ്യും.


ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച നെടുമ്പാശ്ശേരിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എംജി രാജമാണിക്യം അധ്യക്ഷത വഹിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved