Latest News :
Home » , » കാഞ്ഞങ്ങാട്ട് ഹജ്ജ് ക്ലാസ് വ്യാഴാഴ്ച

കാഞ്ഞങ്ങാട്ട് ഹജ്ജ് ക്ലാസ് വ്യാഴാഴ്ച

Written By Muhimmath News on Wednesday, 20 July 2016 | 11:07

കാഞ്ഞങ്ങാട്: ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കും പോകാനുദ്ദേശി ക്കുന്നവര്‍ക്കുമായി ഹൊസ്ദുര്‍ഗ് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ ഹജ്ജ് പഠനക്ലാസ്സ് വ്യാഴാഴ്ച നടക്കും.

രാവിലെ 9.30 മുതല്‍ നചക്കുന്ന ഹജ്ജാജിമാര്‍ക്കൊരു മാര്‍ഗ്ഗരേഖ ക്ലാസ്സ് എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുള്‍ഖാദിര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പി.എസ്.ആറ്റക്കോയ തങ്ങള്‍ ബാഅലവി സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി കല്ലൂരാവി, സി.എച്ച്.അഹമ്മദ് അശ്‌റഫ് മൗലവി ചിത്താരി, അശ്‌റഫ് ഹസന്‍ഹാജി, സൈനുദ്ദീന്‍ കോട്ടപ്പുറം, ബശീര്‍ ആറങ്ങാടി, എം.ബി.അശ്‌റഫ് അതിഞ്ഞാല്‍, സുറൂര്‍ മൊയ്തുഹാജി, എം.ഹമീദ് ഹാജി തെക്കേപ്പുറം, ബി.എം.ഖാസിം പുതിയകോട്ട, ടി.സി.മുഹമ്മദ് കുഞ്ഞിഹാജി, സി.അബ്ദുല്ലഹാജി ചിത്താരി, അബ്ദുള്‍ഖാദിര്‍ സഖാഫി ആറങ്ങാടി, വി.സി.അബ്ദുല്ലാഹി സഅദി, മടിക്കൈ അബ്ദുല്ലഹാജി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, അബ്ദുസത്താര്‍ പഴയകടപ്പുറം, അബ്ദുല്ല സഅദി ചിത്താരി, ഹനീഫ് സഅദി പെരിയ ബസാര്‍, മശ്ഹൂദ് ഫാളിലി, ബശീര്‍ മങ്കയം തുടങ്ങിയവര്‍ പ്രസംഗിക്കും. 

ക്ലാസ്സ്, ഉച്ചഭക്ഷണം, പ്രാഥമിക സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.  ഗവണ്‍മെന്റ്, സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി പോകുന്നവര്‍ക്കും, പോകാനുദ്ദേശിക്കുന്നവര്‍ക്കും ക്ലാസ്സില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 9447424625, 9847572761 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved