Latest News :
Home » , » ആത്മീയതയില്‍ അധിഷ്ടിതമായ ജീവിതം അനിവാര്യം: കോയാ മാസ്റ്റര്‍

ആത്മീയതയില്‍ അധിഷ്ടിതമായ ജീവിതം അനിവാര്യം: കോയാ മാസ്റ്റര്‍

Written By Muhimmath News on Wednesday, 27 July 2016 | 09:38

കവരത്തി: ആത്മീയതയില്‍ അധിഷ്ടിതമായ ജീവിതം നയിക്കാനുള്ള ബാധ്യതാബോധം ഓരോര്‍ത്തര്‍ക്കും അത്യന്താപേക്ഷിതമാണെന്ന് സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സംസഥാന വൈസ് പ്രസിഡണ്ട് വി.എം. കോയാ മാസ്റ്റര്‍ കിണാശ്ശേരി വ്യക്തമാക്കി. 

ലക്ഷദ്വീപ് തലസ്ഥാനത്ത് മര്‍കസ് പ്ലേ സ്‌കൂള്‍ ഹാളില്‍ എസ്,വൈ.എസ്, മര്‍കസ് കമ്മിറ്റി സംയുക്തമായി ദ്വീപിലെ ഹാജ്ജാജിമാര്‍ക്കായി സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കവരത്തിക്ക് പുറമെ അഗത്തി ദ്വീപിലും ഹജ്ജ് പഠനക്ലാസ് നടന്നു. നാല് ദിവസമായി നടന്ന ക്ലാസ്സില്‍ ദ്വീപിലെ മുഴുവന്‍ ഹജ്ജാജികളും പങ്കെടുത്തു. എസ്.വൈ.എസ്. പ്രസിഡന്റ് എ.പി.സൈനുല്‍ ആബിദീന്‍ സഖാഫി അദ്യക്ഷത വഹിച്ചു, മര്‍കസ് ലക്ഷദ്വീപ് കമ്മിറ്റി പ്രസിഡണ്ട്. മുഹമ്മദ് റഫീക്ക് അന്‍വരി ഹജ്ജ് യാത്രാ നിര്‌ദ്ദേശങ്ങള്‍ അടങ്ങിയ ഹജ്ജ് ഡയറി ചടങ്ങില്‍ വിതരണം ചെയ്തു. എസ്.വൈ.എസ് സെക്രട്ടറി ഹസ്സന്‍ സഖാഫി, അബൂ ഹുറൈറ സഖാഫി, ഇ.പി. സയ്യിദ് അബ്ദുല്‍ റഹീം തങ്ങള്‍, ഡോക്ടര്‍ മുഹമ്മദ് ജലീല്‍, അബ്ബാസ് സഖാഫി മുഖദാര്‍, സി.എം. മുഹ്‌സിന്‍, കെ.ഐ.എന്‍ ഹൈദരാലി മാസ്‌റര്‍, വി.പി.പി. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു.



അഗത്തി എയര്‍പോര്‍ട്ടില്‍ എത്തിയ കോയാ മാസ്റ്റക്ക് അഗത്തി ഖാസി ചെറിയകോയ മുസ്‌ലിയാര്‍, നായിബ് ഖാസി അബ്ദുല്‍ ഖഫൂര്‍ മുസ്‌ലിയാര്‍, എസ്,വൈ.എസ് പ്രസിഡന്റ് കാസിം കോയാ ദാരിമി, സെക്രടറി അന്‍സാര്‍ മാസ്‌റര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved