Latest News :
Home » , » സഊദി ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് നാലു മുതല്‍

സഊദി ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് നാലു മുതല്‍

Written By Muhimmath News on Monday, 25 July 2016 | 12:01

ജിദ്ദ: ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ അടുത്ത മാസം നാലിന് ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രാവിലെ എട്ടു മുതല്‍ ഇ ട്രാക്കില്‍ localhaj.haj.gov.sa എന്ന വെബ്‌സൈറ്റിന്‍ രജിസ്റ്റര്‍ ചെയ്യാം. ഇഷ്ടമുള്ള വിഭാഗം തെരഞ്ഞെടുത്ത് ബുക്കിങ് നടത്തുന്നതിന് വിദേശികള്‍ക്കും സ്വദേശികള്‍ക്കും സാധിക്കും. രജിസ്‌ട്രേഷനുള്ള അവസാന തിയതി സെപ്റ്റംബര്‍ എട്ടിന് രാവിലെ എട്ടു മണിയാണ്.

തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെയും മിനായില്‍ താമസത്തിനുള്ള തമ്പുകളിലേക്ക് ജംറയില്‍ നുന്നുള്ള ദൂരത്തിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകള്‍. മിനായിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളിലെ താമസിത്തിനാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved