Latest News :
Home » » ഹാര്‍ദിക് പട്ടേലിന് എല്ലാ കേസുകളിലും ജാമ്യം; ചൊവ്വാഴ്ച ജയില്‍ മോചിതനാകും

ഹാര്‍ദിക് പട്ടേലിന് എല്ലാ കേസുകളിലും ജാമ്യം; ചൊവ്വാഴ്ച ജയില്‍ മോചിതനാകും

Written By Muhimmath News on Monday, 11 July 2016 | 20:40

രാജ്‌കോട്ട്: പട്ടേല്‍ സംവരണ സമരത്തെ തുടര്‍ന്നു ജയിലിലായ ഹാര്‍ദിക് പട്ടേലിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹാര്‍ദികിന്റെ മേല്‍ ചുമത്തിയിരുന്ന എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയില്‍ മോചിതനാകുമെന്ന് ഉറപ്പായി. രണ്ടു രാജ്യദ്രോഹക്കേസുകളില്‍ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞദിവസം ഹാര്‍ദിക് പട്ടേലിന് ജാമ്യം അനുവദിച്ചിരുന്നു. ഒമ്പതു മാസം മുമ്പാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി 22കാരനായ ഹാര്‍ദിക് പട്ടേല്‍ അറസ്റ്റിലാകുന്നത്.

ജാമ്യം ലഭിച്ചെങ്കിലും ഹാര്‍ദികിന് ഗുജറാത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവരും. ആറ് മാസത്തേക്ക് ഗുജറാത്തിനു പുറത്ത് കഴിയണമെന്നും ജാമ്യകാലത്തു യാതൊരുവിധ ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ലെന്നും രേഖാമൂലം ഉറപ്പു നല്‍കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.

അഹമ്മദാബാദില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹാര്‍ദിക്കിന്റെ നേതൃത്വത്തില്‍ നടന്ന പട്ടേല്‍ സംവരണ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. 40 കോടിയിലധികം രൂപയുടെ നാശനഷ്ടവും സംസ്ഥാനത്തിനുണ്ടായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved