Latest News :
Home » , » ഹിജാബ് ധരിച്ചതിനു ന്യൂസ്‌ലാന്റില്‍ പെണ്‍കുട്ടിക്ക് ജോലി നിഷേധിച്ചു

ഹിജാബ് ധരിച്ചതിനു ന്യൂസ്‌ലാന്റില്‍ പെണ്‍കുട്ടിക്ക് ജോലി നിഷേധിച്ചു

Written By Muhimmath News on Monday, 25 July 2016 | 12:01

മെല്‍ബണ്‍: ഹിജാബ് ധരിച്ചതിന്റെ പേരില്‍ യുവതിക്ക് സ്വര്‍ണക്കടയില്‍ ജോലി നല്‍കിയില്ല. ന്യൂസിലാന്റിലാണ് സംഭവം.

മോന അല്‍ ഫദ്‌ലി എന്ന 25 കാരിക്കാണ് അഖ്‌ലാന്റിലെ കമ്പനിയില്‍ നിന്ന് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഇറങ്ങിപ്പോകേണ്ടി വന്നത്. ജ്വല്ലറിയിലെ സെയില്‍സ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിച്ചിരുന്ന ഇവരെ ഇന്റര്‍വ്യൂവിന് വിളിച്ചു. എന്നാല്‍ ഹിജാബ് ധരിച്ചതിനാല്‍ ജോലി നല്‍കാനാവില്ലെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് അറിയിക്കുകയായിരുന്നു.

കമ്പനിയുടെ സമീപനത്തില്‍ തനിക്കേറെ വിഷമമുണ്ടെന്ന് അല്‍ ഫദ്‌ലി പറഞ്ഞു. ഏതു ജോലിയും ഞാന്‍ ചെയ്യും, ഇതു വലിയ കാര്യമാക്കുന്നില്ല, പക്ഷെ ഹിജാബ് ധരിച്ചിരിക്കും. എന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കും, എന്റെ സംസ്‌കാരത്തെയും മതത്തെയും ബഹുമാനിക്കുന്നുവെന്നും അല്‍ ഫദ്‌ലി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved