Latest News :
Home » , » ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി.എസിന്റെ ഹര്‍ജി തള്ളി

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി.എസിന്റെ ഹര്‍ജി തള്ളി

Written By Muhimmath News on Monday, 4 July 2016 | 18:56

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസ്.അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വി.എസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷിച്ചാണു കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി തള്ളിയത്.

വി.എസ് രാഷ്ട്രീയക്കാരനാണെന്നും കേസില്‍ ആരോപണവിധേയനായ പി.കെ.കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും കോടതി നിരീക്ഷിച്ചു. കുഞ്ഞാലിക്കുട്ടിയോടുള്ള രാഷ്ട്രീയവിരോധമാകാം വി.എസ് ഹര്‍ജി നല്‍കാന്‍ കാരണം. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്നും നിരീക്ഷണമുണ്ടായി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസിനു വിചാരണക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

അതേസമയം, വി.എസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചതും ശ്രദ്ധേയമായി. വി.എസിന്റെ ഹര്‍ജി അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതി അല്ലെന്നുമാണു സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചത്. സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

20 വര്‍ഷമായ കേസില്‍ പല തവണ അന്വേഷണം നടത്തി കോടതി തീര്‍പ്പാക്കിയതാണ്. വീണ്ടും കേസ് കുത്തിപൊക്കി കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷിച്ച എസ്‌ഐടി സംഘം തന്നെ കേസ് അട്ടിമറിക്കപ്പെട്ടു എന്നു റിപ്പോര്‍ട്ട് നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി. കേസില്‍ ശരിയായ അന്വേഷണത്തിനു സിബിഐയെ നിയോഗിക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved