Latest News :
Home » , » ഇസില്‍ അനുകൂല പ്രസംഗം: കോഴിക്കോട് വിമാനം അടിയിന്തരമായി മുംബൈയില്‍ ഇറക്കി

ഇസില്‍ അനുകൂല പ്രസംഗം: കോഴിക്കോട് വിമാനം അടിയിന്തരമായി മുംബൈയില്‍ ഇറക്കി

Written By Muhimmath News on Thursday, 28 July 2016 | 12:48

മുംബൈ: ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ ഇസിലിനെ കുറിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. പ്രസംഗിച്ചയാളെ സഹയാത്രികര്‍ കീഴ്‌പ്പെടുത്തി. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. 

സഹയാത്രികര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇയാള്‍ മലയാളിയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ പേര് വിവരങ്ങളും ലഭ്യമായിട്ടില്ല.

രാവിലെ 9.15 ഓടെയാണ് സംഭവം. ദുബായില്‍ നിന്നും പുലര്‍ച്ചെ 4.25ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം പുറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇയാള്‍ ഇസിലിനെ കുറിച്ച് പ്രസംഗം തുടങ്ങിയത്. ആദ്യം യാത്രക്കാര്‍ ഇയാളോടെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അക്രമാസക്തനായതോടെ സഹയാത്രികരും വിമാന ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ശേഷം വിമാനം മുംബൈയില്‍ ഇറക്കുകയായിരുന്നു.

9.50ന് കോഴിക്കോട്ട് എത്തേണ്ട വിമാനം സംഭവത്തെ തുടര്‍ന്ന് വൈകി. ആളെ മുംബൈയില്‍ സിഐഎസ്എഫിന് കൈമാറിയ ശേഷം വിമാനം കോഴിക്കോട്ടക്ക് പുറപ്പെട്ടുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved