Latest News :
Home » , , » കാസര്‍കോട് ജില്ലയില്‍ നിന്നൂം കാണാതായ യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍? അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

കാസര്‍കോട് ജില്ലയില്‍ നിന്നൂം കാണാതായ യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍? അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

Written By Muhimmath News on Saturday, 9 July 2016 | 10:32

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ നിന്ന് കാണാതായ സ്ത്രീകളടക്കമുള്ള 16 യുവാക്കള്‍ ഐഎസ് ക്യാമ്പുകളിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. കാണാതായവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ആറാം തിയ്യതി തീര്‍ത്ഥാടനത്തിനെന്നു പറഞ്ഞാണ് രാജ്യം വിട്ടതെന്ന് കാണാതായ ഒരു വ്യക്തിയുടെ ബന്ധു പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

പക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരുടെ ഫോണുകളില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച വാട്‌സ്ആപ് സന്ദേശങ്ങളാണ് ഇവര്‍ സിറിയയിലോ ഇറാഖിലോ എത്തിയെന്ന സംശയം ബന്ധുക്കളില്‍ ഉണ്ടാക്കിയിരിക്കുന്നത്. 'അന്തിമ ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്നു' എന്നായിരുന്നു വാട്‌സ്ആപ് സന്ദേശം. ഒരു ഡോക്ടര്‍,അയാളുടെ ഭാര്യ, എട്ടു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയും കാണാതായിട്ടുണ്ട്.

നേരത്തെ ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്തിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍അസദിന്റെ സര്‍ക്കാരിനെതിരെ പോരാടുന്നതിനു വേണ്ടി സുന്നി തീവ്രവാദ സംഘടനയില്‍ അംഗമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാണാതായവരെല്ലാം തൃക്കരിപ്പൂരിലോ പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവരോ ആണ്. അവര്‍ അവിടെയാണെങ്കില്‍ തെറ്റ് തിരുത്തി തിരിച്ചു വരുമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. അവരെ കണ്ടത്തുന്നതിനും തിരിച്ചു കൊണ്ടു വരുന്നതിനും ഞങ്ങള്‍ കേരള സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്' ഈ വിഷയത്തോട് കാസര്‍ഗോഡ് എംപി പി കരുണാകരന്‍ പ്രതികരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved