Latest News :
Home » , » മണാലിയില്‍ ഇസ്രായേല്‍ യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി

മണാലിയില്‍ ഇസ്രായേല്‍ യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി

Written By Muhimmath News on Monday, 25 July 2016 | 19:48

ഹിമാചല്‍ പ്രദേശ്: മണാലിയില്‍ ഇസ്രായേലി യുവതി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സംഭവം. ഷിംലയില്‍ നിന്ന് സുഹൃത്തിനൊപ്പം മണാലിയിലെത്തിയ യുവതിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടു പോയി ഒരു സംഘം ബലാല്‍സംഗം ചെയ്യുകയായിരുന്നു.

മണാലിയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. തുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി സുന്ദര്‍നഗറിലേക്ക് കൊണ്ടു പോയി. സംഭവത്തില്‍ മണാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി .ടി.വി ദൃശ്യങ്ങളിലൂടെ പ്രതികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved