Latest News :
Home » » സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

Written By Muhimmath News on Friday, 15 July 2016 | 20:34

ദേളി: ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്ര്‍ ഹല്‍ഖ ജൂലൈ 17 ഞായറാഴ്ച്ച വൈകുന്നേരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകുന്നേരം 7 മണിക്ക് നൂറുല്‍ ഉലമാ എം.എ ഉസ്താദ് മഖ്ബറ സിയാറത്ത് നടക്കും. 7.30 ന് നടക്കുന്ന ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സ്വാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്‍ റസ്സാഖ് സഅദി, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, ഫാസില്‍ സഅദി മലപ്പുറം, ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്ത്രീകള്‍ക്കുള്ള കുടുംബ ക്ലാസ് ഉണ്ടായിരിക്കും, ഹുസൈന്‍ സഅദി കെ.സി റോഡ് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved