ബി.ഐ.എസ്.സി വിഭാഗത്തില്‍ ആദ്യ മൂന്ന് റാങ്കുകള്‍ക്ക് യഥാക്രമം സയ്യിദ് അബ്ദുല്ല ജുനൈദ് എ കെ (സിറാജുല്‍ ഹുദാ ഇന്റര്‍ഗ്രേറ്റഡ് സറ്റഡീസ്, കുറ്റിയാടി), സഹ്ല് എസ് ഐ(സിദ്ധീഖിയ്യ ദഅ്വാ കോളേജ്, അരീക്കോട്) മുഹമ്മദ് റാഫി സി പി (ദാറുല്‍ അമാന്‍ ദഅ്വാ കോളേജ്, എടവണപ്പാറ)എന്നിവര്‍ അര്‍ഹരായി.
എച്ച്.എസ്.ഐ.എസ്.സി വിഭാഗത്തില്‍ കാന്തപുരം മദ്റസത്തുല്‍ ഇമാം റബ്ബാനി ദഅ്വാ കോളേജിലെ അബ്ദുല്‍ ഹക്കീം യുകെ,മഅ്ദിന്‍ ഹിഫഌ ദഅ്വാ കോളേജിലെ മുഹമ്മദ് മുസ്തനിര് കെ എന്നിവര്‍ യഥാക്രമം ഒന്നും മൂന്നും റാങ്കിന് അര്ഹരായപ്പോള് നിലമ്പൂര്‍ മജ്മഅ് ദഅ്വാ കോളേജിലെ അബൂബക്കര്‍ സിദ്ധീഖ് ടിഎം, ഈങ്ങാപുഴ ദാറുല്‍ ഹിദായ ദഅ്വ കോളേജിലെ നസീബ് എംകെ എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു.
പരീക്ഷാ ഫലം ജാമിഅയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് ഈ മാസം 28 വരെ അപേക്ഷിക്കാവുന്നതാണ്. മുഴുവന്‍ കോഴ്സുകളുടെയും സേ പരീക്ഷ ആഗസ്ത് പത്ത്, പതിനൊന്ന് തിയ്യതികളില്‍ നടക്കും, അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്ത് ഒന്ന്. അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും www.jamiathulhind.com എന്ന ജാമിഅയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Post a Comment