Latest News :
Home » » ജിഷയുടെ അമ്മക്കുള്ള വീടിന്റെ താക്കോല്‍ നിര്‍വഹണം നടന്നു

ജിഷയുടെ അമ്മക്കുള്ള വീടിന്റെ താക്കോല്‍ നിര്‍വഹണം നടന്നു

Written By Muhimmath News on Saturday, 9 July 2016 | 20:41



എറണാകുളം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ നിര്‍വഹണം നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജിഷയുടെ അമ്മക്ക് താക്കോല്‍ നല്‍കിയത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ മെയ് 25ന് ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ ജിഷയുടെ അമ്മ രാജേശ്വരിക്ക് 45 ദിവസത്തിനകം വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാറയില്‍ പണിത വീടിന്റെ നിര്‍മാണം കാക്കനാട് നിര്‍മിതികേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് നടന്നത്.

അശാസ്ത്രീയമായി പകുതിയോളം പണിതുയര്‍ത്തിയ വീടും തറയും പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് വീട് നിര്‍മിക്കുന്നതെന്നും ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഏപ്രില്‍ 28 മുതല്‍ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരിയുടെ ആശുപത്രിവാസം ശനിയാഴ്ച അവസാനിക്കുമെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved