Latest News :
Home » , » മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Written By Muhimmath News on Saturday, 2 July 2016 | 20:44

കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്‌ടെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ 89 വോട്ടിനാണ് എതിര്‍സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ ി.ബി.അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് കാലയളവില്‍നടന്ന വോട്ട് ഇരട്ടിപ്പിനെ സംബന്ധിച്ചും വ്യാജ വോട്ടുകളെപ്പറ്റിയുമുളള വിവരങ്ങള്‍ മാധ്യമങ്ങള്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved