Latest News :
Home » , » ഉപ്പളയില്‍ കര്‍ണ്ണാടക സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഉപ്പളയില്‍ കര്‍ണ്ണാടക സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Written By Muhimmath News on Monday, 11 July 2016 | 20:18

ഉപ്പള: ഉപ്പളയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന കര്‍ണ്ണാടക ധര്‍വാര്‍ സ്വദേശിയെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കദീര്‍ സാബു(60) ആണ് മരിച്ചത്. ഉപ്പള ഷിറിയ ഭാഗങ്ങളില്‍ മണല്‍ വാരല്‍ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങി റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു. ഒരേ സമയം ഇരു ഭാഗങ്ങളില്‍ നിന്നും വന്ന ട്രെയിനുകളില്‍ മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ ശ്രദ്ധയില്‍പ്പെടാതെ കദീര്‍ സാബു അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 5.30ന് അപകടം സംഭവിച്ചുവെങ്കിലും എട്ടുമണിവരെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ തന്നെ കിടക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്ന് മൃതദേഹം മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് രാവിലെ 5.30മുതല്‍ എട്ടുമണിവരെ മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ ഓട്ടം നിര്‍ത്തിവച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved