കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമിയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മജ്മഅ് ചെയര്മാന് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. ത്വവാഫ്, സഅയ് തുടങ്ങിയ ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ പ്രായോഗികമായി പരിശീലിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തും.
രാവിലെ 9.30ന് ക്യാമ്പ് ആരംഭിക്കും. ഉച്ചഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കും. ക്യാമ്പ് രജിസ്ട്രേഷന് ആരംഭിച്ചു. ഹജ്ജിന് തിരഞ്ഞെടുത്തവരും വിവിധ ഏജന്‍സികളില്‍ ഹജ്ജിന് അപേക്ഷിച്ചവരും ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സ്വാഗതസംഘം അറിയിച്ചു. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും കല്ലക്കട്ട മജ്മഅ് സ്ഥാപനവുമായി ബന്ധപ്പെടണം. ഫോണ്‍: 8281828313, 04998243313.
Post a Comment