Latest News :
Home » , » കാസര്‍കോട്ട് വീണ്ടും കഞ്ചാവ് വേട്ട; കാറില്‍ കടത്തുകയായിരുന്നു 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കാസര്‍കോട്ട് വീണ്ടും കഞ്ചാവ് വേട്ട; കാറില്‍ കടത്തുകയായിരുന്നു 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Written By Muhimmath News on Wednesday, 27 July 2016 | 11:45

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു പേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു.

മധൂര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ സലീം (23) കെ ഷിഹാബ് (24) എന്നിവരെയാണ് സി ഐ എം പി ആസാദ്, എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുളിക്കൂര്‍ സ്വദേശിയായ ഹര്‍ഷാദാണ് ഓടി രക്ഷപ്പെട്ടത്. പ്രതികള്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഒരു ദിവസത്തിനുള്ളില്‍ അഞ്ചര കിലോ കഞ്ചാവാണ് കാസര്‍കോട് നഗരത്തില്‍ വെച്ച് പോലീസ് പിടികൂടിയത്. 

തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് പ്രസ് ക്ലബ്ബ് ജംങ്ഷന് സമീപത്ത് നിന്നും പിടികൂടിയിരുന്നു. കാറിലുണ്ടായിരുന്ന ബേഡഡുക്ക മുന്നാട്ടെ ബി എച്ച് അസീസ് (29), സുഹൃത്ത് ബേക്കല്‍ പള്ളിക്കരയിലെ ബി എസ് ഖലീല്‍ (29) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു. സംഘത്തിലെ സൂത്രധാരന്‍ ബെണ്ടിച്ചാല്‍ മൊട്ടയിലെ ഉമര്‍ ഫാറൂഖ് (29) പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved