Latest News :
Home » » ഔഷധച്ചെടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ വൈദ്യന്‍ അറസ്റ്റില്‍

ഔഷധച്ചെടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ വൈദ്യന്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 10 July 2016 | 17:02



ബദിയടുക്ക: ഔഷധച്ചെടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ വൈദ്യന്‍ പോലീസ് പിടിയിലായി. ഒറ്റമൂലി വൈദ്യനായ ബദിയടുക്ക അടുക്കസ്ഥലയിലെ ദിനേശ പൈ(60) ആണ് അറസ്റ്റിലായത്. ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറാണ് അറസ്റ്റ് ചെയതത്.

ദിനേശ് പൈയുടെ വീട്ടുപറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതായി എക്‌സൈസിന് ഒരാള്‍ വിവരം നല്‍കുകയായിരുന്നു. ഇതേക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരോട് കഞ്ചാവ് ചെടിയോട് സാമ്യം തോന്നുന്ന ഔഷധമൂല്യമുള്ള ഒരിനം ചെടിയാണിതെന്നാണ് ദിനേശ് പൈ പറഞ്ഞിരുന്നത്. പരിശോധനക്കെത്തിയ എക്‌സൈസ് സംഘം നാലടി ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് വീട്ട് പറമ്പില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ദിനേശ് പൈക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved