Latest News :
Home » » 4000 പാക്കറ്റ് പാന്‍മസാലയുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

4000 പാക്കറ്റ് പാന്‍മസാലയുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Friday, 1 July 2016 | 18:14

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന നാലായിരം പാക്കറ്റ് പാന്‍മസാലയുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍.

വ്യാഴാഴ്ച വൈകിട്ട് അടുക്കസ്ഥല ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘമാണ് പാന്‍മസാല പിടികൂടിയത്. കണ്ണൂര്‍ സ്വദേശി തുളസീധരനാ(35)ണ് അറസ്റ്റിലായത്.

കര്‍ണ്ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്നു പാന്‍മസാല. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved