കണ്ണൂര്‍: പുന്നാട് ബസ്സുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ നിലയില്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരിയാണ് ഇന്നുച്ചയോടെ മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ പുന്നാട് കുളം ബസ് സ്റ്റോപ്പിനടുത്താണ് ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. കണ്ണൂരില്‍ നിന്നും കൂട്ടുപുഴയിലേക്ക് പോവുകയായിരുന്ന പ്രസാദ് ബസ്സും ഇരിട്ടിയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന മേരി മാതാ ബസ്സുമാണ് കൂട്ടിയിടിച്ചത്. ബസ്സുകളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് യാത്രക്കാരും ദൃക്സാക്ഷികളും പറയുന്നു. ബസ്സുകളിലെ ഡ്രൈവര്‍മാരും യാത്രക്കാരുമടക്കം മുപ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇരിട്ടിയിലെയും മട്ടന്നൂരിലെയും ആശുപത്രികളിലെ പ്രഥമ ചികിത്സക്ക് ശേഷം ഇവരെ പരിയാരത്തും കണ്ണൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഗിരിജ (36) ഉളിയില്‍, സാബു വീര്‍പ്പാട് (23), വേണുഗോപാല്‍ (42), ഗീത (39), രമ്യ (22), ബിന്‍സി (37) ചെടിക്കളം, ബിനിമോള്‍ എടൂര്‍ (37), ഷൈമ (32) സരസ്വതി (45) ഹരീന്ദ്രന്‍ (48) മാടത്തില്‍, ബാലകൃഷ്ണന് (38), ജിഷ 27) ചാവശ്ശേരി എന്നിവരെയാണ് ഇരിട്ടിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിവിധ ആശുപത്രികല്‍ പ്രവേശപ്പിച്ചത്.
അപകടത്തെ തുടര്‍ന്ന് ഇരിട്ടി മട്ടന്നൂര്‍ മെയിന്‍ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് കൂട്ടിയിടിച്ച് തകര്‍ന്ന ബസ്സുകളെ റോഡില്‍ നിന്നും മാറ്റിയത്. ബസ്സുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്.
Post a Comment