Latest News :
Home » » കര്‍ണാടകയില്‍ വ്യാഴാഴ്ച ബന്ദ്

കര്‍ണാടകയില്‍ വ്യാഴാഴ്ച ബന്ദ്

Written By Muhimmath News on Wednesday, 27 July 2016 | 20:39

ബംഗളുരു: കര്‍ണാടകയില്‍ വ്യാഴാഴ്ച ബന്ദ് ആചരിക്കും. മെഹദായി നദിയില്‍നിന്നു വെള്ളം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജല പ്രശ്‌ന പരിഹാര ട്രൈബ്യൂണല്‍ തള്ളിയ പശ്ചാത്തലത്തിലാണ് ബന്ദ്. വിവിധ കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ട്രൈബ്യൂണല്‍ വിധി പുറത്തുവന്നതിനു പിന്നാലെ വടക്കന്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഗോവയില്‍നിന്ന് 7.5 ടിഎംസി ജലം വിട്ടുനല്‍കണമെന്നാണ് കര്‍ണാടക ആവശ്യപ്പെടുന്നത്. മലാപ്രഭ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ വെള്ളം വിട്ടുനല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

എന്നാല്‍, ഈ ആവശ്യം ജെ.എന്‍.പഞ്ചാള്‍ അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് വിവിധ സംഘടനകള്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved