Latest News :
Home » » ആറാട്ടുകടവില്‍ വീണ്ടും കാട്ടാനയുടെ അക്രമണം

ആറാട്ടുകടവില്‍ വീണ്ടും കാട്ടാനയുടെ അക്രമണം

Written By Muhimmath News on Saturday, 2 July 2016 | 10:10

പാലാവയല്‍: കര്‍ണാടക വനാതിര്‍ത്തി യോടു ചേര്‍ന്നു കിടക്കുന്ന ആറാട്ടുകടവില്‍ വീണ്ടും കാട്ടാനയുടെ അക്രമണം. ആറാട്ടുകടവിലെ വടക്കേക്കരയില്‍ അയ്യപ്പന്റെ ഓരേക്കറോളം വരുന്ന കൃഷിയിടത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കവുങ്ങ്, തെങ്ങ് എന്നിവ നശിപ്പിച്ചു. കൂടാതെ വീടിനു നേരെയും കാട്ടാന ആക്രമണം നടത്തി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും അയ്യപ്പന്റെ കൃഷിയിടത്തില്‍ കാട്ടാനകൂട്ടം ഇറങ്ങുകയും വീടിനുനേരെ അക്രമണം നടത്തുകയും ചെയ്തിരുന്നു. വന്യ മൃഗങ്ങളുടെ നിരന്തരമായ ശല്യംമൂലം ഏതാനും നാളുകളായി അയ്യപ്പനും കുടംബവും ഇവിടെനിന്നും മാറിതാമസിച്ചു വരികയാണ്. ഏതാനും വര്‍ഷം മുമ്പ് ഈ പ്രദേശങ്ങളില്‍ നിരന്തരമായ വന്യമൃഗശല്യംമൂലം നിരവധി ഏക്കര്‍ സ്ഥലത്തെ കൃഷികള്‍ നശിച്ചിരുന്നു. 

കര്‍ഷകരുടെ നിരന്തരമായ പരിശ്രമങ്ങളെത്തുടര്‍ന്ന് വനാതിര്‍ത്തിയില്‍ സോളാര്‍ കമ്പിവേലി സ്ഥാപിച്ചിരുന്നു. കാലപ്പഴക്കത്തില്‍ കമ്പിവേലികള്‍ തുരുമ്പ് എടുക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. ഇതോടെ കാട്ടാന വീണ്ടും കൃഷിയിടത്തില്‍ ഇറങ്ങിത്തുടങ്ങി. കമ്പിവേലി പുനഃസ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഇപ്പോഴും ചുവപ്പ് നാടയില്‍ കുടുങ്ങികിടക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved