Latest News :
Home » » ചന്ദനമുട്ടിക ളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

ചന്ദനമുട്ടിക ളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Thursday, 14 July 2016 | 11:40

വിദ്യാനഗര്‍: 85 കിലോ ചന്ദനമുട്ടികളുമായി ബദിയടുക്ക സ്വദേശി അറസ്റ്റിലായി. ചന്ദന മാഫിയാ സംഘത്തിന്റെ സ്ഥിരം ഇടനിലക്കാരനെന്ന് സംശയിക്കുന്ന ഹമീദാ (42) യാണ് ബുധനാഴ്ച രാത്രിയോടെ വിദ്യാനഗര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. 

കണ്ണൂര്‍ മയ്യില്‍ നിന്നും ശേഖരിച്ച ചന്ദനമുട്ടികളാണ് കാസര്‍കോട്ടേക്ക് കടത്തിയത്. മയ്യിലിലെ കരുണാകരന്‍ എന്നയാളാണ് ഹമീദിന് ചന്ദനം കൈമാറിയത്. ഇയാള്‍ ചന്ദനകമ്പനിയുടെ കരിയര്‍ മാത്രമാണെന്നും പോലീസ് പറഞ്ഞു. 

ചെങ്കള സിറ്റിസണ്‍ നഗറിലെ ഇബ്രാഹിം എന്നയാള്‍ക്ക് കൈമാറാനാണ് ചന്ദനമെത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഹമീദ് സമ്മതിച്ചു. ഹമീദില്‍ നിന്ന് 10കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇബ്രാഹിമിന്റെ റെയ്ഡില്‍ 75കിലോ ചന്ദനം കൂടി പിടിച്ചെടുത്തു. ഇബ്രാഹിം ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. കേസില്‍ ഇരുവരും പ്രതികളാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved