Latest News :
Home » » കനത്ത കാറ്റ്; മലയോരത്ത് വന്‍ കൃഷിനാശം

കനത്ത കാറ്റ്; മലയോരത്ത് വന്‍ കൃഷിനാശം

Written By Muhimmath News on Monday, 4 July 2016 | 11:03

ഭീമനടി: കനത്ത കാറ്റില്‍ മലയോരത്ത് വന്‍ കൃഷിനാശം. എഴുനൂറോളം കുലച്ച വാഴകള്‍ നശിച്ചു. ഭീമനടിയിലെ വേളുവടക്കേതില്‍ തങ്കച്ചന്റെ വാഴകളാണ് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ നശിച്ചത്. രണ്ടായിരത്തോളം വാഴകള്‍ കൃഷി ചെയ്തിരുന്നു. 

നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് ലോണെടുത്ത് കൃഷി ചെയ്ത തങ്കച്ചന് ഇതു കനത്ത തിരിച്ചടിയായി. പ്രകൃതിദുരന്തത്തില്‍ കാര്‍ഷികവിളകള്‍ക്ക് നഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് ഉടനടി ധനസഹായം ലഭിക്കുമെന്ന പുതിയ സര്‍ക്കാരിന്റെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഈ കര്‍ഷകന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved