Latest News :
Home » , » റോഡിന്റെ ശോച്യാവസ്ഥ: വിദ്യാനഗര്‍-സീതാംഗോളി സര്‍വീസ് സ്വകാര്യബസുകള്‍ നിര്‍ത്തിവെക്കുന്നു

റോഡിന്റെ ശോച്യാവസ്ഥ: വിദ്യാനഗര്‍-സീതാംഗോളി സര്‍വീസ് സ്വകാര്യബസുകള്‍ നിര്‍ത്തിവെക്കുന്നു

Written By Muhimmath News on Thursday, 14 July 2016 | 12:17

കാസര്‍കോട്: വിദ്യാനഗര്‍-സീതാംഗോളി റോഡും പുതിയ ബസ് സ്റ്റാന്‍ഡ് റോഡും യാര്‍ഡും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബസുകള്‍ ജൂലൈ 15 മുതല്‍ ഈ റോഡുകള്‍ ബഹിഷ്‌കരിക്കുമെന്ന് കാസര്‍ഗോഡ് താലൂക്ക് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

വിദ്യാനഗര്‍-സീതാംഗോളി റോഡ് പൂര്‍ണമായും തകര്‍ന്ന് ബസ് സര്‍വീസ് നടത്താന്‍ സാധിക്കാത്ത നിലയിലാണ്. റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ റോഡ് പണി എടുക്കുന്നതിന് ടെണ്ടര്‍ നല്‍കിയിട്ടുണ്ടെന്നും ജോലി തുടങ്ങാന്‍ ഇനിയും സമയം എടുക്കുമെന്നുമാണ് അറിഞ്ഞത്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ കടുത്ത സാമ്ബത്തിക നഷ്ടം സഹിച്ചാണ് ബസ് സര്‍വീസ് നടത്തി വരുന്നത്. 



പലതവണ അധികാരികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായെങ്കിലും റോഡ് ചെറിയ രീതിയില്‍ അറ്റകുറ്റപ്പണി നടത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതോടൊപ്പം പുതിയ ബസ് സ്റ്റാന്‍ഡ് റോഡും യാര്‍ഡും റിപ്പേര്‍ ചെയ്യാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. 



പത്രസമ്മേളനത്തില്‍ പി.എ.മുഹമ്മദ്, രാധാകൃഷ്ണന്‍ സുര്‍ളു, താരാനാഥ്, മധു, ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved