Latest News :
Home » , , » ദേശീയപാത യിലെ കൈകൂലി വേട്ട : എസ്.ഐ ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ദേശീയപാത യിലെ കൈകൂലി വേട്ട : എസ്.ഐ ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Written By Muhimmath News on Thursday, 21 July 2016 | 12:30

കാസര്‍കോട്: കണക്കില്‍ പെടാത്ത 21,030 രൂപയുമായി വിജിലന്‍സിന്റെ പിടിയിലായ എസ്.ഐ ഉള്‍പ്പടെ നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ദേശീയപാതയിലെ വാഹനയാത്രക്കാരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണവുമായി പിടിയിലായ ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ എ.പി ബേഡു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി. രതീഷ്, എം.ടി രതീഷ്‌കുമാര്‍, പോലീസ് െ്രെഡവര്‍ ടി സജിത്ത് കുമാര്‍ എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ അന്വേഷണ വിധേയമായി ജോസ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉപ്പള നയാബസാറില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസിനെ കണക്കില്‍ പെടാത്ത പണവുമായി വിജിലന്‍സ് പിടികൂടിയത്. അഡീഷണ്‍ എസ് ഐയുടെ കയ്യില്‍നിന്നും 2030 രൂപയും സമീപത്തെ കടവരാന്തയില്‍നിന്ന് ബാക്കിതുകയും കണ്ടെടുക്കുകയായിരുന്നു. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നല്‍ പരിശോധന നടത്തി ഹൈവെ പോലീസിന്റെ വെട്ടിപ്പ് കണ്ടെത്തിയത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved