Latest News :
Home » , , » അതിവേഗ റെയില്‍പ്പാത: കാസര്‍ക്കോടിനെ ഉള്‍പ്പെടുത്താന്‍ ആക്ഷന്‍ കമ്മിറ്റിരംഗത്ത്

അതിവേഗ റെയില്‍പ്പാത: കാസര്‍ക്കോടിനെ ഉള്‍പ്പെടുത്താന്‍ ആക്ഷന്‍ കമ്മിറ്റിരംഗത്ത്

Written By Muhimmath News on Tuesday, 26 July 2016 | 09:44

കാസര്‍കോട്: കേരളത്തില്‍ സാധ്യതാപഠനറിപ്പോര്‍ട്ട്  തയ്യാറാക്കിയ അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ കാസര്‍ക്കോട് ജില്ലയെ ഉള്‍പ്പെടുത്തണമെന്നും മംഗലാപുരം വരെ പാത ദീര്‍ഘിപ്പിക്കണമെന്നുംകാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന  ആക്ഷന്‍ കമ്മിറ്റിരൂപീകരണയോഗം ആവശ്യപ്പെട്ടു.കാസര്‍കോട് ജില്ലയെ ഒഴിവാക്കിക്കൊണ്ട് സാധ്യതാപഠനറിപ്പോര്‍ട്ട് തയാറാക്കിയ പ്രോജക്റ്റ് കണ്‍സ ള്‍ട്ടന്‍സിയുടെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

നിര്‍ദ്ദിഷ്ടപദ്ധതിയില്‍ കാസര്‍കോട്ജില്ലയെ ഉള്‍പ്പെടുത്തുന്നതുവരെശക്തമായ ഇടപെടല്‍ നടത്തുവാന്‍ ഫെഡറേഷന്‍ ഓഫ് റെസിഡെന്‍സ് അസോസിയേഷന്‍സ് ഇന്‍ കാസര്‍കോട് ഡിസ്ട്രിക്റ്റ് (എഞഅഗ)ഉം പ്രസ്‌ക്ലബ്ബും സംയുക്തമായി വിളിച്ചുചേര്‍ത്ത ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

കാസര്‍കോട് അതിവേഗ റെയില്‍പ്പാത ആക്ഷന്‍ കമ്മറ്റി ചെയര്‍മാനായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യെയും ജനറല്‍ കണ്‍വീനറായിജി.ബി.വല്‍സനെയും യോഗം തെരഞ്ഞെടുത്തു .എം.പി.,എം.എല്‍.എ മാര്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്,ബ്ലോക്ക് പഞ്ചായത്ത് നഗരസഭാ അധ്യക്ഷന്മാര്‍ ,വിവിധ രാഷ്ട്രീയസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ വിവിധ ഭാരവാഹികളും കമ്മിറ്റിഅംഗങ്ങളുമാണ്.151  അംഗങ്ങള്‍അടങ്ങുന്ന താണ്ആക്ഷന്‍ കമ്മിറ്റി .

പ്രസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷനായിരുന്നു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
എ .ജി.സി. ബഷീര്‍  യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.കെ ശ്രീകാന്ത്, ഓമനാരാമാചന്ദ്രന്‍, ബീഫാത്തിമ ഇബ്രാഹിം, അബ്ദുള്‍ജബ്ബാര്‍ എം.ടി. ,അഹമ്മദ് ഷരീഫ്,രവീന്ദ്രന്‍ രാവണീശ്വരം,മാഹിന്‍ കേളോട്ട് , എ.കെ.ശ്യാമ പ്രസാദ് ,ടി.എ. ഷാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി ,ആര്‍.പ്രശാന്ത് കുമാര്‍, സി.എം.എ .ജലീല്‍, എം.ഒ.വര്‍ഗീസ്, സണ്ണി ജോസഫ് ,ഇ.ചന്ദ്രശേഖരന്‍ നായര്‍ ,തുടങ്ങിയവര്‍ സംസാരിച്ചു. ഫ്രാക് ജനറല്‍സെക്രട്ടറി ജി.ബി.വത്സന്‍ സ്വാഗതവും സെക്രട്ടറിഅശോകന്‍ കുണിയേരി നന്ദിയുംപറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved