Latest News :
Home » » എം.ജി റോഡില്‍ ഒമ്പതു കുഴികളടയ്ക്കാന്‍ 24 ലക്ഷം രൂപ പൊതുമരാമത്ത് മന്ത്രിക്ക് പരാതിയുമായി തളങ്കര സ്വദേശി

എം.ജി റോഡില്‍ ഒമ്പതു കുഴികളടയ്ക്കാന്‍ 24 ലക്ഷം രൂപ പൊതുമരാമത്ത് മന്ത്രിക്ക് പരാതിയുമായി തളങ്കര സ്വദേശി

Written By Muhimmath News on Tuesday, 19 July 2016 | 12:14

കാസര്‍കോട് : എം.ജി റോഡ് നവീകരണ പ്രവര്‍ത്തിയില്‍ നടന്ന തീവെട്ടിക്കൊള്ളയ്‌ക്കെതിരെ വിവരാവകാശ പ്രവര്‍ത്തകനും തളങ്കര സ്വദേശി ബുര്‍ഹാനുദ്ദീന്‍ അബ്ദുള്ളയും കൂട്ടുകാരും പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന് രേഖാമൂലം പരാതി നല്‍കി. 

ജില്ലാ ആസ്ഥാനത്തെ സുപ്രധാന റോഡായ എം.ജി റോഡില്‍ ഒമ്പതു കുഴികളടയ്ക്കാന്‍ കാല്‍കോടിയോളം രൂപ എസ്റ്റ്‌മേറ്റ് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടി എന്നാണ് പരാതിയിലുള്ളത്. ഈ കള്ളപ്പണിക്ക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും ബുര്‍ഹനുദ്ദീന്‍ പറയുന്നു.വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് അഴിമതിക്കെതിരെ ഇവര്‍ പ്രതികരിച്ചത്. ഈ പകല്‍ കൊള്ളക്കാരെ നിലയ്ക്കു നിര്‍ത്താന്‍ മന്ത്രി ഇടപെടണമെന്നും പരാതിയിലുണ്ട്.
എം.ജി.റോഡില്‍ നുള്ളിപ്പാടി മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ നടത്തിയ അറ്റകുറ്റ പണികളില്‍ അടിമുടി അഴിമതി നടമാടുകയായിരുന്നു. 

രാത്രികാലത്താണ് പണി നടന്നത്. അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഇതിന് നിയോഗിച്ചത്. എന്നാല്‍ കാല വര്‍ഷത്തിന് മുമ്പ് തന്നെ റോഡ് തവിട് പൊടിയാകുന്ന കാഴ്ചയാണ് ജനം കണ്ടത്. കരിയോയില്‍ പോലുള്ള ടാറിലാണ് പണി നടന്നത്. 

റോഡ് നിര്‍മ്മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള പ്രവര്‍ത്തിക്ക് ചൂട്ടു പിടിച്ചത് വകുപ്പിലെ എഞ്ചിനീയര്‍മാരാണെന്നും പരാതിയില്‍ പറയുന്നു.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒമ്പതു യുവാക്കളടക്കം നിരവധി ബൈക്ക് യാത്രികര്‍ ഇവിടെ റോഡപകടങ്ങളില്‍ അകെപ്പട്ടിട്ടുണ്ട്. 

റോഡ് ടാറിങ്ങിന്റെ പേരില്‍ നടക്കുന്ന അഴിമതി മനസ്സിലാക്കാന്‍ ഒരു കൂട്ടം യുവാക്കളെ സംഘടിപ്പിച്ച് ബുര്‍ഹാനും കൂട്ടുകാരും നിര്‍മ്മാണത്തിലെ വൈകല്യങ്ങള്‍ നേരിട്ടു കാണാന്‍ ഒളിച്ചു നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെട്ടിപ്പ് പുറത്തു വന്നത്. 24 ലക്ഷം രൂപ എസ്റ്റിമേറ്റ് ഉള്ള നഗരപാത ടാര്‍ ചെയ്യാന്‍ 12 അന്യ സംസ്ഥാന തൊഴിലാളികള്‍. രാത്രിയാരംഭിച്ച പണി 9 മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. കുഴി നികത്താനായിരുന്നു കരാര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved