Latest News :
Home » , , » ജമ്മൂകാശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടരുടെ എണ്ണം 39 ആയി; പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തില്‍ പരിക്കേറ്റവരുടെ എണ്ണം 2000 കഴിഞ്ഞു

ജമ്മൂകാശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടരുടെ എണ്ണം 39 ആയി; പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തില്‍ പരിക്കേറ്റവരുടെ എണ്ണം 2000 കഴിഞ്ഞു

Written By Muhimmath News on Saturday, 16 July 2016 | 11:41

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ലീഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2000 കവിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധഭൂമികകളില്‍ മാത്രം ഉപയോഗി ക്കാറുള്ള യന്ത്രത്തോക്കാണ് പെല്ലറ്റ് ഗണ്ണുകള്‍. ഇരുമ്പ് ചീളുകളാണ് ഇവയില്‍നിന്ന് പ്രവഹിക്കുക. ശരീരത്തില്‍ തറച്ചാല്‍ തിരിച്ചെടുക്കല്‍ ഏറെ പ്രയാസം. ഇത്തരത്തില്‍ പെല്ലറ്റ് പ്രഹരമേറ്റ് മൂന്ന് ദിവസത്തിനിടെ ആശുപത്രിയിലെത്തിയവരുടെ എണ്ണം 2000 കവിഞ്ഞു. കുട്ടികള്‍ക്കടക്കം നിരവിധി കാഴ്ച പൂര്‍ണ്ണമായും നഷ്ടമായി. പലരുടെയും മുഖവും ശരീരവും മുറിവുകളാല്‍ വികൃതം.

യുദ്ധസമാനമായ സാഹചര്യമാണ് ജമ്മു കാശ്മീരിലേതെന്ന് ഡെല്‍ഹി എംയിസില്‍ നിന്നും ജമ്മുകാശ്മീരിലെത്തിയ നേതൃരോഗ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രതികരിച്ചതായി ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പെല്ലറ്റ് പ്രയോഗിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കിയതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ കശ്മീര്‍ വിഷയം പാക് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പാക്കിസ്ഥാനില്‍ കരിദിനം ആചരിക്കുമെന്ന് പാക് പ്രധാന മന്ത്രി നവാസ് ശരീഫ് പറഞ്ഞു. കാശ്മീരില്‍ ഇന്ത്യയുടെ ഭൂമി കയ്യേറി പാക്കിസ്ഥാന്‍ തീവാദികളെ സഹായിക്കുകയാ

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved