Latest News :
Home » » നമ്പര്‍പ്ലേറ്റി ല്ലാതെയും ഫാന്‍സി നമ്പര്‍ വെച്ചും ഓടിയ വാഹനങ്ങള്‍ പിടികൂടി

നമ്പര്‍പ്ലേറ്റി ല്ലാതെയും ഫാന്‍സി നമ്പര്‍ വെച്ചും ഓടിയ വാഹനങ്ങള്‍ പിടികൂടി

Written By Muhimmath News on Thursday, 28 July 2016 | 12:15

കാസര്‍കോട്: നമ്പര്‍പ്ലേറ്റില്ലാതെയും ഫാന്‍സി നമ്പര്‍ എഴുതിയും ഓടിയ വാഹനങ്ങളെ മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥര്‍ പിടിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ 85 കേസ് റജിസ്റ്റര്‍ ചെയ്തു. 

അരലക്ഷത്തോളം രൂപ പിഴയും ഈടാക്കി. ചില വാഹനങ്ങളിലെ നമ്പര്‍പ്ലേറ്റുകളില്‍ നമ്പര്‍ തെളിയാത്ത രീതിയിലാണ് എഴുതിയിട്ടുള്ളത്. ഇത്തരം വാഹനക്കാരോടും പിഴ ഈടാക്കി. ഫാന്‍സി നമ്പര്‍ എഴുതിയത് കൂടുതലും ബൈക്കുകളിലാണ്. ഇതിന് പുറമെ ലൈസന്‍സ് ഇല്ലാതെയും കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ചവരെയും പിടികൂടി. 

വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് ആര്‍.ടി.ഒ. കെ.ബാലകൃഷ്ണന്‍ അറിയിച്ചു. എം.വി.ഐമാരായ കെ.പി.ദിലീപ്കുമാര്‍, ടി.വി.വേണുഗോപാലന്‍, കെ.ആര്‍.പ്രസാദ്, എ.എം.വിമാരായ വി.പ്രജിത്ത്, മനോജ്കുമാര്‍, പി.പി.കൃഷ്ണകുമാര്‍ എന്നിവര്‍ കാസര്‍കോട്ടും എം.വി.ഐ. എം.വിജയന്‍, എ.എം.വിമാരായ വി.ഷജിത്ത്, പി.ശ്രീനിവാസന്‍ എന്നിവര്‍ കാഞ്ഞങ്ങാട്ടും പരിശോധനയ്ക്ക് നേതൃത്വം നല്കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved