Latest News :
Home » , » റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മ വിശുദ്ധി കളങ്കപ്പെടുത്തരുത്: കാട്ടിപ്പാറ സഖാഫി

റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മ വിശുദ്ധി കളങ്കപ്പെടുത്തരുത്: കാട്ടിപ്പാറ സഖാഫി

Written By Muhimmath News on Sunday, 3 July 2016 | 20:00

കാസര്‍കോട്: ഒരുമാസക്കാലത്തെ നോമ്പിലൂടെ മറ്റു ആരാധനാ കര്‍മ്മങ്ങളിലൂടെയും ആര്‍ജിച്ചെടുത്ത ആത്മവിശുദ്ധിയുമായി പെരുന്നാളിലേക്ക് കടക്കുന്ന വിശ്വാസി അത് കളങ്കപ്പെടുത്താതെ നോക്കണമെന്ന് എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷനും കാസര്‍കോട് ജില്ലാ സുന്നി സെന്റര്‍ മസ്ജിദ് ഖത്വീബുമായ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

റമസാന്‍ ഒന്നുമുതല്‍ ജില്ലാ സുന്നി സെന്റര്‍ മസ്ജിദില്‍ ആരംഭിച്ച റമസാന്‍ പ്രഭാഷണത്തിന്റെ സമാപനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിശ്വാസിക്ക് പെരുന്നാള്‍ ആഘോഷദിനമാണ്. ഒപ്പം ആരാധനയുടയും പ്രാര്‍ഥനയുടെയും ദിനമാണ്. ഇസ്‌ലാമിക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നതാവണം ആഘോഷം. അധാര്‍മികതയുടെ കൂത്തരങ്ങായി മാറുന്ന ആഭാസങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അവ പെരുന്നാളിന്റെ പവിത്രതയെ കളങ്കപ്പെടുത്തും. ആഘോഷത്തിന്റെ ചൈതന്യതയെ നഷ്ടപ്പെടുത്തുകയും ചെയ്യും. കണ്ണീരുണങ്ങാത്തവരെയും അനാഥത്വം പേറി നടക്കുന്നവരെയും ആശ്വസിപ്പിക്കാനും കുടുംബ സൗഹൃദബന്ധങ്ങള്‍ ദൃഡപ്പെടുത്താനും സ്രഷ്ടാവിന് സുകൃതങ്ങള്‍ വര്‍ധിപ്പിക്കാനും ഈ ദിനത്തെ ഉപയോഗപ്പെടുത്തണം. വിശുദ്ധ റമസാനിലൂടെ സ്വായത്തമാക്കിയ ആത്മീയ ചൈതന്യവും മഹിതമായ സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ട് ഭാവിജീവിതം സംശുദ്ധമാക്കാനുള്ള പ്രതിജ്ഞ പുതുക്കലും ആ ദിനത്തില്‍ നടക്കണം. ഇവയാണ് പെരുന്നാള്‍ ആഘോഷം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും കാട്ടിപ്പാറ സഖാഫി ഉണര്‍ത്തി.






Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved