Latest News :
Home » » യുഡിഎഫിനോട് അനിഷ്ടം മറച്ചുവയ്ക്കാതെ മാണി; പാര്‍ട്ടി ക്യാമ്പിന് ശേഷം തീരുമാനം

യുഡിഎഫിനോട് അനിഷ്ടം മറച്ചുവയ്ക്കാതെ മാണി; പാര്‍ട്ടി ക്യാമ്പിന് ശേഷം തീരുമാനം

Written By Muhimmath News on Tuesday, 26 July 2016 | 12:53

പാലാ: യുഡിഎഫില്‍ താന്‍ അതൃപ്തനാണെന്ന കാര്യം മറച്ചുവയ്ക്കാതെ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. പാലായില്‍ രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം മാണി പറയാതെ പറഞ്ഞത്.

തിങ്കളാഴ്ച നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണ്. ചരല്‍ക്കുന്നിലെ പാര്‍ട്ടി നേതൃക്യാമ്പിന് ശേഷമേ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കൂ. അടുത്ത യോഗം നാലിന് ചേരുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. ഈ തീയതിയില്‍ ബുദ്ധിമുട്ടുണ്‌ടെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചനെ അറിയിച്ചിട്ടുണ്ട്. തീയതി മാറ്റിയാല്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂരില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതിനെ പിന്തുണച്ച് പി.ജയരാജനും സംസാരിച്ചത് ശരിയായില്ല. കോടിയേരിയുടെ പ്രസംഗം അക്രമം ക്ഷണിച്ചുവരുത്തുന്നതാണ്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി ശരിയല്ലെന്നും ഇതില്‍ നിന്നും സിപിഎം പിന്മാറണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved