Latest News :
Home » , » ദാറുല്‍ ഖൈര്‍ ഭവനസമര്‍പ്പണവും ആത്മീയസമ്മേളനവും തിങ്കളാഴ്ച

ദാറുല്‍ ഖൈര്‍ ഭവനസമര്‍പ്പണവും ആത്മീയസമ്മേളനവും തിങ്കളാഴ്ച

Written By Muhimmath News on Sunday, 24 July 2016 | 18:56

ആനക്കര: കേരള മുസ്‌ലിം ജമാഅത്ത് കുമ്പിടി സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ദാറുല്‍ ഖൈര്‍ ഭവനസമര്‍പ്പണവും ആത്മീയസമ്മേളനവും തിങ്കളാഴ്ച (25-07-16) വൈകീട്ട് ഏഴിന് കുമ്പിടി താജുല്‍ ഉലമ നഗറില്‍ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും. കുഞ്ഞാപ്പ ഹാജിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുസ്സലാം മുസ് ലിയാര്‍ ദേവര്‍ശോല മുഖ്യപ്രഭാഷണം നടത്തും.

ആത്മീയസമ്മേളനത്തിന് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. ഡോ. ഹുറൈര്‍കുട്ടി, ഡോ. പി വി കിഷോര്‍, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുറസാഖ് സഅദി ആലൂര്‍, എസ് വൈ എസ് തൃത്താല സോണ്‍ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ അഹ്‌സനി, എസ് എസ് എഫ് തൃത്താല ഡിവിഷന്‍ പ്രസിഡന്റ് ഹാഫിള് സഫ്‌വാന്‍ റഹ്മാനി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved