Latest News :
Home » » കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സംഗമം 23ന്: സയ്യിദ് ത്വാഹാ തങ്ങളും അലി അബ്ദുല്ലയും സംബന്ധിക്കും

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സംഗമം 23ന്: സയ്യിദ് ത്വാഹാ തങ്ങളും അലി അബ്ദുല്ലയും സംബന്ധിക്കും

Written By Muhimmath News on Tuesday, 19 July 2016 | 18:45

കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്ത് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള നേതൃപര്യടനം 23ന് ജില്ലയില്‍ നടക്കും. സംഘടനയുടെ നയനിലപാടുകളും കര്‍മപദ്ധതികളും സംഗമത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന നേതാക്കളായ സയ്യിദ് ത്വാഹാ തങ്ങള്‍, എന്‍ അലി അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

രാവിലെ 10ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കുന്ന സംഗമത്തില്‍ സോണ്‍കമ്മിറ്റികള്‍ സമാഹരിച്ച വിദ്യാഭ്യാസ നിധി നേതാക്കള്‍ ഏറ്റുവാങ്ങും. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി തലക്കി, അശ്‌റഫ് സഅദി ആരിക്കാടി, മുക്രി ഇബ്‌റാഹിം ഹാജി, ഇബ്‌റാഹിം ഹാജി കുബനൂര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സി എന്‍ ജഅ്ഫര്‍ സ്വാദിഖ് എന്നിവര്‍ സംബന്ധിക്കും. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വാഗതം പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved