Latest News :
Home » , » ജില്ലയിലെ സി.ഐ മാര്‍ക്ക് സ്ഥലം മാറ്റം

ജില്ലയിലെ സി.ഐ മാര്‍ക്ക് സ്ഥലം മാറ്റം

Written By Muhimmath News on Saturday, 2 July 2016 | 18:01

കാസര്‍കോട്: കാസര്‍കോട് ഒഴികെ ജില്ലയിലെ മുഴുവന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലംമാറ്റി. വിദ്യാനഗറില്‍ കെ.വി പ്രമോദിനെ മാറ്റി പകരം ക്രൈംബ്രാഞ്ചില്‍ നിന്ന് ബാബു പെരിങ്ങോത്തിനെ നിയമിച്ചു. പ്രമോദന് പകരം നിയമനം നല്‍കിയിട്ടില്ല. കാസര്‍കോട് കോസ്റ്റല്‍ പൊലീസ് സി ഐ സി കെ സുനില്‍കുമാറിനെ കാഞ്ഞങ്ങാട്ടും എം സുനില്‍കുമാറിനെ വെള്ളരിക്കുണ്ടിലും വി ഉണ്ണികൃഷ്ണനെ നീലേശ്വരത്തും നിയമിച്ചു. വി കെ വിശ്വംഭരന്‍ നായരെ വടകരയില്‍ നിന്ന് ബേക്കലിലേക്കും നിയമിച്ചു.

നേരത്തെ മഞ്ചേശ്വരത്ത് എസ് ഐ ആയിരുന്ന വി വി മനോജിനെ കുമ്പള സി ഐ ആയി നിയമിച്ചു. ഇ പി സുരേശനെ ആദൂരിലും എം പി ആസാദിനെ പയ്യന്നൂരിലും കെ ഇ പ്രേമചന്ദ്രനെ തളിപ്പറമ്പിലും നിയമിച്ചു. അതേസമയം ജില്ലയിലെ പ്രധാന പൊലീസ് സര്‍ക്കിളായ കാസര്‍കോട്ട് നിന്ന് എം പി ആസാദിനെ പയ്യന്നൂരിലേക്ക് മാറ്റിയെങ്കിലും പകരം നിയമനം നടത്തിയില്ല. ഈ സ്ഥാനത്തേക്ക് വിജിലന്‍സിലുള്ള പി ബാലകൃഷ്ണന്‍ നായരാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. ലോക്കലില്‍ ഉള്ള സി ഐമാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സ്ഥലംമാറ്റം ഉണ്ടായിട്ടുള്ളത്. സ്‌പെഷ്യല്‍ ബ്രാഞ്ച്, വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലെ സ്ഥലംമാറ്റ പട്ടിക ഉടന്‍ ഇറങ്ങും. തൊട്ടുപിന്നാലെ എസ് ഐമാരുടെ സ്ഥലംമാറ്റ ലിസ്റ്റും ഉണ്ടാകും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved