Latest News :
Home » , , , » കെ എസ് ആര്‍ ടി സി ബസുകളില്‍ സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം

Written By Muhimmath News on Thursday, 28 July 2016 | 11:54

മലപ്പുറം: കെ എസ് ആര്‍ ടി സി ബസുകളില്‍ സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു. ജി പി ആര്‍ എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ഇത് പ്രകാരം മുന്‍കൂര്‍ പണമടച്ച കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാനാവുന്നതാണ്. പത്തുരൂപ നല്‍കിയാല്‍ കാര്‍ഡ് ലഭിക്കും. ഇതില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാവുന്നതാണ്. കണ്ടക്ടറുടെ കൈവശം പണംനല്‍കിയോ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാം. 

ബസില്‍ക്കയറി പണം നല്‍കുന്നതിനുപകരം കാര്‍ഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ ഉരക്കുന്നതോടെ ടിക്കറ്റ് തുക കെ എസ് ആര്‍ ടി സിക്ക് ലഭിക്കും. എ ടി എം കാര്‍ഡുകളുടെ സമാനരൂപത്തിലാവും സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉണ്ടാവുക. ഇതുവഴി ബസ് യാത്രയില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന ചില്ലറക്ഷാമത്തിനും പിഹാരമാകുമെന്നാണ് പ്രതീക്ഷ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved