Home »
Kasaragod
» സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കേസ്
സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കേസ്
കുമ്പള: സി.പി.എം പ്രവര്‍ത്തകനെ വാന്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും വാന്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ചേടിക്കാവിലെ മാധവക്കാ(52)ണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ വൈകിട്ട് സൂരംബയലിലേക്ക് പോകുന്നതിനിടെ കുമ്പള മുളിയടുക്കക്ക് സമീപം വെച്ച് വാന്‍ തടഞ്ഞ് അക്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ കുമ്പള പഞ്ചായത്തംഗം ഹരീഷ് ഗട്ടി, കമലാക്ഷന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊല്ലപ്പെട്ട സി.പി.എം. പ്രവര്ത്തകന് ഭാസ്കര കുമ്പളയുടെ സഹോദരനാണ് മാധവ.
Post a Comment