Latest News :
Home » , » നാഗ്പൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ശ്രീലങ്കന്‍ പര്യടനത്തിന് ബൗളറായി കുമ്പള സ്വദേശിയും

നാഗ്പൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ശ്രീലങ്കന്‍ പര്യടനത്തിന് ബൗളറായി കുമ്പള സ്വദേശിയും

Written By Muhimmath News on Saturday, 16 July 2016 | 10:44

കുമ്പള: ശ്രീലങ്കയില്‍ ഈ മാസം 19 മുതല്‍ ആരംഭിക്കുന്ന ഇന്ത്യ  ലങ്ക രാജ്യാന്തര ക്ലബ്ബുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് കുമ്പള സ്വദേശിയും. കുമ്പള ഉളുവാര്‍ ശാഹി ന മന്‍സിലില്‍ അബൂബക്കറിന്റെയും ആയിശാബിയുടെയും മകന്‍ മുഹമ്മദ് ഇഖ്ബാല്‍ (20) ആണ് തിങ്കളാഴ്ച ലങ്കയിലേക്ക് വിമാനം കയറുന്നത്. 

എന്‍ എസ് എ ക്ലബിന്റെ വിശ്വസ്തനായ പേസ് ബോളറായാണ് ഈ ഇടതു കയ്യന്‍ തന്റെ ആദ്യത്തെ വിദേശ പര്യടനത്തിന് ഒരുങ്ങുന്നത്. എന്‍എസ്എ യ്ക്ക് ബി സി സി ഐ യുടെ അംഗീകാരമുണ്ട്. അത് കൊണ്ട് തന്നെ തന്റെ ക്രിക്കറ്റ് കരിയറിലേക്കുള്ള ഒരു ചവിട്ടുപടിയായാണ് ഇഖ്ബാല്‍ ഈ മത്സരത്തെ കാണുന്നത്.

2013 ല്‍ കുമ്പള മഹാത്മ കോളേജില്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി കോഴ്‌സിന് പഠിച്ചു കൊണ്ടിരിക്കെ കോളേജ് യൂണിയന്‍ മുന്‍കൈയെടുത്ത് നടത്തിയ ഒരു ഇന്റര്‍ കോളജിയറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് അധ്യാപകര്‍ ഇഖ്ബാല്‍ എന്ന വിദ്യാര്‍ത്ഥിയിലെ ക്രിക്കറ്ററെ കണ്ടെത്തുന്നത്. അധ്യാപകരും സഹപാഠികളും നല്‍കിയ പ്രോത്സാഹനവും ഉപദേശവും ഇഖ്ബാലിനെ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധാലുവാക്കി. ശേഷം അതേ വര്‍ഷം തന്നെ തൃശൂരില്‍ ക്രിക്കറ്റ് പരിശീലനത്തിന് പോയി. തുടര്‍ന്നുള്ള മികച്ച പ്രകടനങ്ങളാണ് ഇഖ്ബാലിനെ എന്‍എസ്എ യില്‍ എത്തിക്കുന്നത്. 
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അംഗീകാരമുള്ള രാജ്യത്തെ മികച്ച ക്ലബ്ബായ നുവാര ഏലിയയുമായാണ് എന്‍ എസ് എ കളിക്കുക. ജൂലൈ 26 വരെയാണ് പരമ്പര.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved